Connect with us

Saudi Arabia

സഊദിയില്‍ കൊവിഡ് ബാധിച്ച് ഒന്‍പത് വിദേശികള്‍ കൂടി മരിച്ചു

Published

|

Last Updated

ദമാം  | സഊദിയില്‍ കൊവിഡ് ബാധിച്ച് ഒന്‍പത് വിദേശികള്‍ മരിച്ചു. മക്കയില്‍ ആറുപേരും ദമാമില്‍ രണ്ടുപേരും റിയാദില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 329 ആയി .

ഇരുപത്തിനാല് മണിക്കൂറിനിടെ 2509 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം 59,854 ആയി .2886 പേര്‍ക്ക് കോവിഡ് ഭേദമായതോടെ രോഗമുക്തരുടെ എണ്ണം 28748 ആയി ഉയര്‍ന്നിട്ടുണ്ട് .കോവിഡ് ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളില്‍ 27,891 പേരാണ് ചികിത്സയില്‍ കഴിയുന്നത് .ഇവരില്‍ 251 പേരാണ് ഗുരുതരാവസ്ഥയിലാണുള്ളത്

റിയാദ് 730, ജിദ്ദ 526, മക്ക 385, മദീന 296, ദമ്മാം 87, ത്വാഇഫ് 66, ഖോബാര്‍ 37, 36, ദഹ്‌റാന്‍ 19, ഹാസം അല്‍ജലാമീദ് 18, ഖത്വീഫ് 16, തബൂക്ക് 16, ബുറൈദ 12, ശഖ്‌റ 12, അല്‍ഖര്‍ജ് 10, മഹായില്‍ 9, അല്‍ഹദ 9, നജ്‌റാന്‍ 9, നമീറ 8, ഹാഇല്‍ 7, വാദി ദവാസിര്‍ 7, യാമ്പു 6, ബേയ്ഷ് 6, ഖമീസ് മുശൈത് 5, അല്‍ഖുവയ്യ 5, അല്‍ജഫര്‍ 4, റാസതനൂറ 4, ദറഇയ 4, അല്‍മബ്‌റസ് 3, അബ്‌ഖൈഖ് 3, തത്‌ലീത് 3, അറാര്‍ 3, ഹുത്ത ബനീ തമീം 3, നാരിയ 2, മുസൈലിഫ് 2, ശറൂറ 2, താദിഖ് 2, അല്‍ദിലം 2, റിയാദ് അല്‍ഖബ്‌റ 1, ഖൈബര്‍ 1, ബീഷ 1, മൈസാന്‍ 1, ഉമ്മു അല്‍ദൂം 1,ദലം 1, റാബിഗ് 1, അല്‍ബാഹ 1, ഉംലജ് 1, ദുബ 1, സബിയ 1, ഹഫര്‍ അല്‍ബാത്തിന്‍ 1, അല്‍ഖൂസ് 1, തുറൈബാന്‍ 1, തബര്‍ജല്‍ 1, മുസാഹ്മിയ 1, ദുര്‍മ 1, മറാത് 1 എന്നിവിടങ്ങളിലാണ് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചത്