Covid19
സ്വകാര്യ ട്യൂഷന്‍ ഒഴിവാക്കണം; അത്യാവശ്യമെങ്കില്‍ ഓണ്‍ലൈനില്‍ ആകാം: മുഖ്യമന്ത്രി

തിരുവനന്തപുരം | സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ ക്ലാസുകള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ ട്യൂഷന്‍ അനുവദിക്കാനാകില്ല. സ്‌കൂള്‍ തുറക്കുന്ന മുറയ്ക്കു മാത്രമെ ട്യൂഷനും അനുവദിക്കാനാകൂ. നിര്‍ദേശം അനുസരിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാവും.
അതേസമയം, അതാവശ്യമാണെങ്കില്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രിയില്‍ തിരക്ക വര്‍ധിച്ചിട്ടുണ്ട്. ഇത് നിയന്ത്രിക്കേണ്ടതുണ്ട്. സാമൂഹിക അകലമുള്‍പ്പെടെയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ആശുപത്രികളിലും മറ്റും ലംഘിക്കപ്പെടുന്നത് അപകടകരമായ സ്ഥിതിയുണ്ടാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----