Covid19
ബിഹാറിലേക്കുള്ള ട്രെയിനില്‍ കയറാന്‍ ബന്ദ്ര സ്റ്റേഷനില്‍ തടിച്ചുകൂടിയത് 2000 കുടിയേറ്റ തൊഴിലാളികള്‍

മുംബൈ | നാട്ടിലേക്ക് ട്രെയിനുണ്ടെന്ന വിവരത്തെ തുടര്‍ന്ന് 2000ത്തോളം കുടിയേറ്റ തൊഴിലാളികള്‍ മുംബൈയിലെ ബന്ദ്ര ടെര്‍മിനസില്‍ തടിച്ചുകൂടി. രാവിലെ 11.30ഓടെയാണ് സംഭവം. ബിഹാറിലേക്ക് ശ്രമിക് ട്രെയിന്‍ ഉണ്ടെന്ന വാര്‍ത്ത തൊഴിലാളികള്‍ക്കിടയില്‍ പരന്നതിനെ തുടര്‍ന്ന്
ട്രെയിനില്‍ കയറിപ്പറ്റാന്‍ ലഗ്ഗേജുകളുമായി കുടിയേറ്റ തൊഴിലാളികള്‍ ടെര്‍മിനസിലേക്ക് കൂട്ടം കൂട്ടമായി എത്തുകയായിരുന്നു. 1,700 പേര്‍ക്ക് മാത്രമെ ട്രെയിനില്‍ കയറാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവരെ ടെര്‍മിനസിനകത്തു പ്രവേശിപ്പിച്ചില്ല.
തിരക്കു രൂപപ്പെട്ടതു മൂലം രജിസ്റ്റര്‍ ചെയ്ത പലര്‍ക്കും ട്രെയിനില്‍ കയറാന്‍ കഴിയാത്ത സ്ഥിതിയുമുണ്ടായി. ഇന്ന് ട്രെയിനില്‍ പോകാമെന്ന് പോലീസ് വിളിച്ചറിയിച്ചതനുസരിച്ച് ടെര്‍മിനസിലെത്തിയ ചിലരും പുറന്തള്ളപ്പെട്ടു. ഉച്ചക്ക് രണ്ടു ണിയോടെ പോലീസെത്തി സ്‌റ്റേഷനു പുറത്തു കൂടിനിന്നിരുന്നവരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു.