Connect with us

Covid19

ബി ബി സി ചര്‍ച്ചയില്‍ അതിഥിയായെത്തി കെ കെ ശൈലജ

Published

|

Last Updated

തിരുവനന്തപുരം |  കേരളത്തിന്റെ കൊവിഡ് പ്രതിരോധ നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് ആഗോള മാധ്യമമായ ബി ബി സി. അതും പ്രതിരോധത്തിന് ചുക്കാന്‍ പിടിച്ച കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ശൈലജയെ ലൈവില്‍ വാര്‍ത്താ ലൈവില്‍ അതിഥിയായി എത്തിച്ചാണ് ചര്‍ച്ച നടത്തിയത്. കൊവിഡ് പ്രതിരോധത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വിവരിച്ച മന്ത്രി വാര്‍ത്താ അവതാരകയുടെ ചോദ്യങ്ങള്‍ക്കെല്ലാം കൃത്മയായ മറുപടിയും നല്‍കി. ഇന്നലെ രാത്രിയാണ് ബി ബി സി വേള്‍ഡിന്റെ അഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള ചര്‍ച്ചയില്‍ തിരുവനന്തപുരത്ത് നിന്ന് മന്ത്രി ലൈവായി പങ്കെടുത്തത്.

കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ബി ബി സി ചര്‍ച്ചക്കൊപ്പം നല്‍കിയിരുന്നു. ചൈനയിലെ വുഹാനില്‍ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ സംസ്ഥാനത്തും മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ രോഗ നിര്‍ണയത്തിന് സംവിധാനങ്ങള്‍ വിപുലപ്പെടുത്തി. പുറത്ത് നിന്ന് എത്തുന്നവരെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും റോഡുകളിലും നിരീക്ഷിക്കാന്‍ സംവിധാനം ഒരുക്കി. രോഗലക്ഷണമുള്ളവരെ ഐസൊലേറ്റ് ചെയ്തു. രോഗികള്‍ക്ക് മേല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കൃത്യമായ നിരീക്ഷണം ഏര്‍പ്പെടുത്തി. ഇവയെല്ലാം കേരളത്തില്‍ രോഗ വ്യാപനം തടയാന്‍ സഹായമായെന്ന് മന്ത്രി വിശദീകരിച്ചു.

പ്രവാസികളെക്കുറിച്ചും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിവരുന്നവരെക്കുറിച്ചുമുള്ള അവതാരകയുടെ ചോദ്യത്തിനും മന്ത്രി കൃത്യമായ മറുപടി നല്‍കി.
നേരത്തെ തന്നെ നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളും വ്യക്തികളും ദേശീയ മാധ്യമങ്ങളും കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെക്കുറിച്ച് വാര്‍ത്ത നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബി ബി സി വേള്‍ഡില്‍ കെ കെ ശൈലജയെ അതിഥിയായി ക്ഷണിച്ച് ചര്‍ച്ച നടത്തിയത്.

Latest