Kuwait
കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് ആദ്യ വിമാന സര്‍വ്വീസ് ചൊവ്വാഴ്ച്ച

കുവൈത്ത് സിറ്റി | കുവൈത്തില്‍ നിന്നും കണ്ണൂരിലേക്കുള്ള ആദ്യവിമാനം ചൊവ്വാഴ്ച്ച സര്‍വ്വീസ് നടത്തും
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ , തിരുവനന്തപുരം , ഹൈദരാബാദ് എന്നിവിടനങ്ങളിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ വിമാന സര്‍വ്വീസുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്
ചൊവ്വാഴ്ച ഉച്ചക്ക് 1.10ന് കുവൈത്തില്‍ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 9.10നാണ് കണ്ണൂരിലിറങ്ങുക . ദേശീയ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയും,എയര്‍ ഇന്ത്യ എക്‌സ്പ്രസുമാണ് കുവൈത്തിലേക്ക് സര്‍വ്വീസ് നടത്തുക. കണ്ണൂരിലേക്ക് 80 ദീനാറാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.25 കിലോ ബാഗേജും ഏഴു കിലോ ഹാന്‍ഡ് ബാഗും അനുവദിക്കുക .ഗര്‍ഭിണികളും രോഗികളും ജോലി നഷ്ടപ്പെട്ടവരൂമാണ് രണ്ടാം ഘട്ട യാത്രയില്‍ ഇടം പിടിച്ചിരിക്കുന്നത്