Connect with us

Covid19

ജില്ല കടന്നുള്ള യാത്ര; പാസ് സംവിധാനം കര്‍ശനമായി തുടരും

Published

|

Last Updated

തിരുവനന്തപുരം | ഒരു ജില്ലയില്‍ നിന്ന് ഇതര ജില്ലയിലേക്കുള്ള യാത്രക്ക് പാസെടുക്കണമെന്ന നിലവിലെ സംവിധാനം കര്‍ശനമായി തുടരും. ഓണ്‍ലൈന്‍ വഴി പാസെടുക്കാനുള്ള സംവിധാനം തുടരാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല അവലോകന യോഗം തീരുമാനിക്കുകയായിരുന്നു. സ്വകാര്യ വാഹനങ്ങളാണ് പാസെടുക്കേണ്ടത്. ഇതിനായി നേരത്തെ പ്രഖ്യാപിച്ച ചട്ടങ്ങള്‍ അതേപടി തുടരാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലക്ക് അകത്ത് ബസ് സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.

ബസ് യാത്രക്ക് നിരക്ക് കൂടും. ഒരു ബസില്‍ 24 യാത്രക്കാരെ മാത്രമേ അനുവദിക്കൂ. പ്രധാനമായും കെ എസ് ആര്‍ ടി സിയെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കങ്ങള്‍ നടക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ബസ് നിരത്തിലിറക്കാനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറയുന്നത്. അവരേയും കൂടെ നിര്‍ത്താനുള്ള ശ്രമമമാണ് നടക്കുന്നത്. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഇന്ന് വൈകിട്ട് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അന്തര്‍ ജില്ലാ യാത്രക്ക് പൊതു ഗതാഗതം അനുവദിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

Latest