Connect with us

Covid19

ഗുജറാത്തില്‍ കൊവിഡ് ബാധിതന്‍ ബസ്റ്റാന്റില്‍ മരിച്ച നിലയില്‍

Published

|

Last Updated

അഹമ്മദാബാദ് |  രാജ്യത്ത് കൊവിഡ് അതിവേഗം പടരുന്ന ഗുജറാത്തിലെ അഹമ്മദാബാദില്‍ കൊവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ ബസ്റ്റാന്റില്‍ മരിച്ച നിലയില്‍. അഹമ്മദാബാദ് ഡാനിലിംഡ ബി ആര്‍ ടി എസ് സ്റ്റാന്റിലാണ് 67കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ പത്താം തിയ്യതി മുതല്‍ ഇയാള്‍ ആശുപത്രിയിലായിരുന്നു. ഒരു കത്തും മൊബൈല്‍ ഫോണും ഇയാളുടെ പോക്കറ്റില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളെയും ക്വാറന്റീനിലാക്കിയിരുന്നു. സംഭവത്തില്‍ രണ്ട് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ആവശ്യപ്പെട്ടു.

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ ആശുപത്രിക്കും പോലീസിനുമെതിരെ കുടുംബം ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് മരണ വിവരം അറിയിച്ചതെന്ന് കുടുംബം ആരോപിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കുന്നതിന് മുമ്പ് പോലീസ് ഒരന്വേഷണവും നടത്തിയില്ല. ആശുപത്രിയില്‍നിന്ന് എങ്ങനെ ഇയാള്‍ പുറത്ത് പോയതെന്ന് പ്രത്യേക അന്വേഷണം നടത്തണമെന്നും മരിച്ചയാളുടെ സഹോദരന്‍ ആവശ്യപ്പെട്ടു.

 

 

Latest