Covid19
കൊവിഡിന്റെ ഉറവിടവും ഡബ്ല്യൂ എച്ച് ഒയുടെ നിലപാടും; അന്വേഷണം ആവശ്യപ്പെട്ട് ലോകരാജ്യങ്ങള്‍

ജനീവ | ലോകത്തെ പതിനായിരങ്ങളെ കൊന്നൊടുക്കിയ കോവിഡ് വൈറസിന്റെ ഉറവിടും അത് ലോകാരോഗ്യ സംഘടന കൈകാര്യം ചെയ്ത രീതിയെകുറിച്ചും അന്വേഷണം ആവശ്യപ്പെട്ട് കൂടുതല്‍ ലോകരായ്ങഅങള്‍. നേരത്തെ അമേരിക്ക ഇത്തരം ആവശ്യം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇന്ത്യയടക്കം 62 രാജ്യങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.
കോവിഡ് 19 മഹാമാരിക്കെതിരേയുള്ള ലോകാരോഗ്യ സംഘടനയുടെ പ്രതികരണങ്ങളില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ആസ്‌ത്രേലിയയും യൂറോപ്യന്‍ യൂണിയനും മുന്നോട്ടുവെച്ച പ്രമേയത്തെ ലോകാര്യങ്ങള്‍ പിന്തുണക്കുകയായിരുന്നു. ഇന്ന് തുടങ്ങുന്ന 73ാമത് വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ വിഷയത്തിന്റെ കരട്പ്രമേയം മുന്നോട്ടുവെക്കും.
കോവിഡ് പൊട്ടിപ്പുറപ്പെട്ടത് എങ്ങനെയെന്ന അന്വേഷിക്കണമെന്നും കരട് ആവശ്യപ്പെടുന്നുണ്ട്. കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച് “നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ” അന്വേഷണം വേണം. അതു കൂടാതെ ലോകാരോഗ്യ സംഘടനയുടെ “കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട സമയബന്ധിതമായ നടപടികളെക്കുറിച്ചും അന്വേഷണം നടത്തണം”, കരട് ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും പെട്ടെന്നുള്ള സമയത്ത്തന്നെ കാര്യങ്ങള്‍ തുടങ്ങേണ്ടതുണ്ട്.
അംഗരാജ്യങ്ങളോടാലോചിച്ച്പടിപടിയായി സ്വതന്ത്രവും നിഷ്പക്ഷവും സമഗ്രവുമായ വിലയിരുത്തല്‍ നടത്തണം. നിലവിലുള്ള രീതിയും ഘടനയും യുക്തമാണോ എന്ന്അന്വേഷിക്കണം. കൊവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടതെങ്ങനെ എന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണവും ഈ രാജ്യങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട്സ്വതന്ത്ര അന്വേഷണം വേണമെന്ന് കഴിഞ്ഞ മാസം ആസ്‌ത്രേലിയ ആവശ്യപ്പെട്ടിരുന്നു.
കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച്അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടനയെ തന്നെ അനുവദിക്കുന്നത് “വേട്ടക്കാരനെയും ഗെയിംകീപ്പറെയുമാണ്” ഓര്‍മിപ്പിക്കുന്നതെന്ന് ആസ്‌ത്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ പറഞ്ഞു.ജപ്പാന്‍, യു കെ, ന്യൂസിലാന്റ്, ദക്ഷിണ കൊറിയ, ബ്രസീല്‍, കാനഡ എന്നിവയാണ് യൂറോപ്യന്‍ യൂണിയന്റെ കരടിനെ പിന്തുണച്ച മറ്റ് പ്രധാന രാജ്യങ്ങള്‍.