കൊറോണ പോരാളിയുടെ നോമ്പ്; പിബി സലീമിന്റെ ഭാര്യയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

Posted on: May 17, 2020 1:39 pm | Last updated: May 17, 2020 at 1:51 pm
പി ബി സലീമും ഭാര്യ ഫാതി സലീമും

കഴിഞ്ഞ വര്‍ഷം ഈ സമയം നാട്ടിലുണ്ടായിരുന്നു.
പെരുന്നാളും നാട്ടില്‍.
നല്ല അടിപൊളി ആയി ആഘോഷിച്ചു .
ഇത്തവണ ബംഗാളില്‍. പോകാന്‍ വഴിയില്ലാത്തത് കൊണ്ടല്ല. സേഫ് ആയി തന്നെ പോകാന്‍ കഴിയും . പക്ഷെ അങ്ങനെ ഓടിപോകേണ്ട ഒരു കാര്യവുമില്ല.
വീട്ടിലെ കൊറോണ പോരാളിക്ക് വരാന്‍ കഴിയില്ല.

ഇക്കഴിഞ്ഞ ഒന്നൊന്നര മാസവും, നോമ്പിന്റെ മൂന്നു ആഴ്ചകളും രണ്ട് ദിവസം നോമ്പ് തുറക്കാന്‍ വീട്ടില്‍ ഉണ്ടായിരുന്നു. ബാക്കി ദിവസങ്ങളില്‍ ഡ്രൈവറുടെ കയ്യില്‍ ഭക്ഷണം കൊടുത്തു വിടും. ബാങ്ക് കൊടുക്കുന്ന സമയം ഫോണ്‍ ചെയ്യും. മിക്കവാറും എടുക്കില്ല. എടുത്താല്‍ ഓക്കേ എന്ന് പറഞ്ഞ് കട്ട് ചെയ്യും. ഒരു മണിക്കൂര്‍ കഴിഞ് ഡ്രൈവറെ ഫോണ്‍ ചെയ്താല്‍ പുള്ളി പറയും. സാര്‍ വന്നില്ല.
ആദ്യമൊക്കെ വീണ്ടും ഫോണ്‍ ചെയ്യുമായിരുന്നു. ഇപ്പൊ ഞാന്‍ ചെയ്യാറില്ല. നബന്നയില്‍ 13 നമ്പര്‍ ഫ്‌ളോറില്‍ വിരലിലെണ്ണാവുന്ന ഉദ്യോസ്ഥരില്‍ നോമ്പുള്ളവര്‍ ഇല്ല. അത് കാരണം മറ്റുള്ളവര്‍ അത് ഓര്‍ക്കാറുമില്ല. വെള്ളം കുടിച്ചോ, ചായ കുടിച്ചോ തുറക്കുന്നുണ്ടാവാം. ഭക്ഷണം കഴിക്കുന്നത് മിക്കവാറും 8 നു ശേഷമാണു.

സീനിയര്‍സ് ഉപദേശിച്ചു. കൊറോണ കാലത് നോമ്പ് പിടിച്ചാല്‍ ഇമ്മ്യൂണിറ്റി കുറയുമെന്ന്. ഭാഗ്യം കാരണം ഇത് വരെ പ്രശ്‌നങ്ങള്‍ ഇല്ല. ??
കുട്ടികളും ഞാനും രണ്ട് മാസമായി വീട്ടില്‍ തന്നെ.
ജനുവരി മുതല്‍ മാര്‍ച്ച് വരെ ലങ്‌സ് ഇന്‍ഫെക്ഷന്‍ ഉണ്ടായിരുന്ന എന്നോട് ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു.
ഓഫീസില്‍ നിന്ന് പുള്ളി വരുമ്പോ ആദ്യമൊക്കെ നല്ല പേടിയായിരുന്നു. ഇപ്പൊ അതങ്ങനെ ഇല്ലാതായി.
മൊത്തം പോസിറ്റീവ് !??

പിറന്നാള്‍ ദിവസം ഏഴരക് നോമ്പ് തുറന്ന് വീണ്ടും ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ മീറ്റിംഗിന് പോകാന്‍ ഇറങ്ങുന്ന വാപ്പാനെ തടയുന്ന മോളാണ് ചിത്രത്തില്‍. പോയിട്ട് പെട്ടന്ന് വരാം എന്ന് പറഞ്ഞതിന് പിണങ്ങി ഇരിക്കുന്നു ആയിഷ.

വാക് പാലിച്ചു. പത്തിന് മുന്‍പ് വന്നു. ഞങ്ങള്‍ ആഘോഷിച്ചു!