Connect with us

Covid19

കൊവിഡ് ലക്ഷണം; കരിപ്പൂരിലും തിരുവനന്തപുരത്തുമായി വിമാനമിറങ്ങിയ അഞ്ചു പേരെ ആശുപത്രിയിലാക്കി

Published

|

Last Updated

തിരുവനന്തപുരം/കരിപ്പൂര്‍ | വിദേശത്തു നിന്ന് സംസ്ഥാനത്തെത്തിയ അഞ്ചു പേര്‍ക്കു കൂടി കൊവിഡ് ലക്ഷണം. കരിപ്പൂരിലും തിരുവനന്തപുരത്തും എത്തിയവരിലാണ് രോഗലക്ഷണം കണ്ടത്. കരിപ്പൂരില്‍ വിമാനമിറങ്ങിയ കോഴിക്കോട്, മലപ്പുറം സ്വദേശികള്‍ക്കും തിരുവനന്തപുരത്തെത്തിയ ഒരാള്‍ക്കുമാണ് കൊവിഡ് സംശയിക്കുന്നത്. മലപ്പുറം സ്വദേശികളായ മൂന്നുപേരെ മഞ്ചേരി മെഡിക്കല്‍ കോളജിലും കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് വിമാനമിറങ്ങിയയാളെയും ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

അബൂദബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ ഒമ്പതു പേരില്‍ നാലു പേര്‍ക്കാണ് കൊവിഡ് സംശയിക്കുന്നത്. മറ്റ് അസുഖങ്ങളുള്ള അഞ്ചു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ദുബൈയില്‍ നിന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയയാളെ കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് കളമശ്ശേരി കൊവിഡ് കെയര്‍ സെന്ററിലേക്കു മാറ്റിയിരുന്നു.

---- facebook comment plugin here -----

Latest