Connect with us

Covid19

രാജ്യത്ത് 24 മണിക്കൂറിനിടെ 103 മരണം; വാങ്കടെ സ്റ്റേഡിയം ക്വാറന്റീന്‍ സെന്ററാക്കും

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വൈറസ് രോഗ ബാധിതരുടെ എണ്ണം 85,940 ആയി. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുളളില്‍ 3970 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 103 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 2752 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം വ്യക്തമാക്കി.

മുബൈയില്‍ രോഗികളുടെ എണ്ണം 17,000 കടന്നതോടെ കൂടുതല്‍ ക്വാറന്റീന്‍ സൗകര്യം ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് മുംബൈ കോര്‍പ്പറേഷന്‍. മുംബൈ വാങ്കടെ ക്രിക്കറ്റ് സ്റ്റേഡിയം ക്വാറന്റീന്‍ സെന്ററാക്കും. സ്റ്റേഡിയത്തിന്റെ നിയന്ത്രണം ആവശ്യപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷന് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി. അവശ്യ സേവനങ്ങള്‍ക്കായി ജോലിക്ക് പോവേണ്ടവര്‍ക്ക് വേണ്ടി സബര്‍ബന്‍ ട്രെയിനുകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്.

മഹാരാഷ്ട്രയ്ക്ക് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലും കോവിഡ് 19 പോസിറ്റീവ് കേസുകള്‍ ഉയരുകയാണ്. തമിഴ്‌നാട്ടില്‍ കോവിഡ് 19 കേസുകള്‍ പതിനായിരം കടന്നു. ഇതോടെ കര്‍ശനമായ നിയന്ത്രണമാണ് തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെന്നൈയില്‍ മാത്രം 700 തെരുവുകള്‍ അടച്ചുപൂട്ടി.