Connect with us

National

തിരുവനന്തപുരം സ്വദേശി കൊവിഡ് ബാധിച്ച് മുംബൈയില്‍ മരിച്ചു

Published

|

Last Updated

മുംബൈ | കൊവിഡ് ബാധിച്ച് മലയാളി മുംബൈയില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി അംബി സ്വാമി (50) ആണ് മരിച്ചത്. ഗൊരേഗാവില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച് മുംബൈയില്‍ മരിച്ച മലയാളികളുടെ എണ്ണം നാല് ആയി ഉയര്‍ന്നു

ഇദ്ദേഹത്തിന് എങ്ങനെയാണ് രോഗബാധയുണ്ടായതെന്ന് സൂചനയില്ല. ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം വീട്ടില്‍ നിന്ന് ഇദ്ദേഹം പുറത്തുപോയിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പനിയും ചുമയും ബാധിച്ച് ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുംബൈയില്‍ മാത്രം 17671 കൊവിഡ് ബാധിതരുണ്ടെന്നാണ് കണക്ക്. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 29100 ആയി.

---- facebook comment plugin here -----

Latest