Kerala
മന്ത്രി എ സി മൊയ്തീന്റെ വസതിക്കു മുന്‍പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

തൃശൂര്‍ | മന്ത്രി എ സി മൊയ്തീന്റെ വസതിക്കു മുന്‍പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മന്ത്രി ക്വാറന്റൈനീല്‍ പോകണമെന്ന് ആവശ്യപ്പെട്ട് മൊയ്തീന്റെ തെക്കുംകരയിലെ വീടിന് മുന്നിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സംഭവ സമയം മന്ത്രി വീട്ടില്‍ ഇല്ലായിരുന്നു. പ്രതിഷേധക്കാരെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു നീക്കി.
കൊവിഡ് സ്ഥിരീകരിച്ച പ്രവാസിയുമായി മന്ത്രിക്ക് സമ്പര്‍ക്കമുണ്ടെന്നും അതിനാല്‍ മന്ത്രി ക്വാറന്റൈനില്‍ പോകണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യം. വിദേശത്തുനിന്നും എത്തിയ പ്രവാസികളെ ഗുരുവായൂരിലെത്തി മന്ത്രി സ്വീകരിച്ചിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരിക്കുന്നത്. അതേ സമയം മെഡിക്കല്‍ ബോര്‍ഡില്‍നിന്നും തനിക്ക് ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് ആവശ്യപ്പെട്ടാല്‍ ഏത് നിര്‍ദേശവും അനുസരിക്കുമെന്നും മന്ത്രി ഇതിനോട് പ്രതികരിച്ചു.
ഗുരുവായൂരിലെ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ട് പ്രവാസികള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം ലംഘിച്ചാണ് മന്ത്രി മൊയ്തീന്‍ കൊറോണ കെയര്‍ സെന്ററില്‍ എത്തിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
അതേസമയം കോണ്‍ഗ്രസ് ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളിയിരുന്നു. മന്ത്രി ദൂരെനിന്ന് പ്രവാസികളെ കൈവീശി കാണിക്കുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.