Connect with us

Kozhikode

എസ് എസ് എഫ് വെബ് സമ്മിറ്റിന് ഇന്ന് തുടക്കം

Published

|

Last Updated

കോഴിക്കോട് | കോളജ് വിദ്യാര്‍ഥികള്‍ക്കായി എസ് എസ് എഫ് കാമ്പസ് സിന്‍ഡിക്കേറ്റ് സംഘടിപ്പിക്കുന്ന വെബ്‌സമ്മിറ്റ് ഓൺലൈൻ ക്യാമ്പസ് കോൺഫറൻസിന് ഇന്ന് തുടക്കമാകും. ലോക്ക്ഡൗൺ കാലമായതിനാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയാണ് സംഗമം നടക്കുക.
മൂന്നുദിവസങ്ങളിലായി നടക്കുന്ന കോൺഫറൻസിൽ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ താഷി ദഅവ മുഖ്യാഥിതിയാകും. അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ വെബ്‌സമ്മിറ്റ് ഉദ്ഘാടനം ചെയ്യും.
കൊവിഡാനന്തര ലോകത്തെ സാമൂഹിക ജീവിതം, സുസ്ഥിര വികസനത്തിന്റെ കാലിക പ്രസക്തി, വ്യക്തി ജീവിതം, വിദ്യാര്‍ത്ഥിത്വം, ആത്മീയം തുടങ്ങിയ വിവിധ സെഷനുകളിൽ എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ശൗക്കത്തലി ബുഖാരി, സംസ്ഥാന പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി, ജനറൽ സെക്രട്ടറി എ പി മുഹമ്മദ് അഷ്ഹര്‍, അബ്ദുല്‍ മജീദ് അരിയല്ലൂര്‍, അബ്ദുള്ള വടകര, അബ്ദുല്‍ കലാം മാവൂര്‍, മുഹമ്മദ് നിയാസ്, ബി കെ സുഹൈല്‍ എന്നിവര്‍ സംസാരിക്കും. പ്രൊഫഷനല്‍, ആര്‍ട്‌സ് ആൻഡ് സയന്‍സ് വിദ്യാര്‍ഥികൾ വെബ് സമ്മിറ്റിൽ പങ്കെടുക്കും.

Latest