Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ്; മൂന്നു പേര്‍ രോഗമുക്തരായി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മൂന്നു പേര്‍ ഇന്ന് രോഗമുക്തരായി. കാസര്‍കോട്- 10, മലപ്പുറം- അഞ്ച്, പാലക്കാട്, വയനാട് മൂന്നു വീതം, കണ്ണൂര്‍- 2, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ഒന്നു വീതം എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കാസര്‍കോട്ടുകാരായ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും വയനാട്ടുകാരനായ പോലീസുകാരനുമുണ്ട്.

കൊല്ലം- രണ്ട്, കണ്ണൂര്‍- ഒന്ന് ആണ് രോഗമുക്തി നേടിയത്. പോസിറ്റിവായവരില്‍ 14 പേര്‍ പുറത്തുനിന്ന് എത്തിയവരാണ്. ഏഴു പേര്‍ വിദേശത്തു നിന്ന് വന്നവരാണ്. ചെന്നൈയില്‍ നിന്ന് രണ്ടും മുംബൈയില്‍ നിന്ന് നാലും ബാംഗ്ലൂരില്‍ നിന്ന് ഒന്നും പോസിറ്റിവായവരുടെ കൂട്ടത്തിലുണ്ട്.

11 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്.
കാസര്‍കോട് ഏഴും വയനാട്ടില്‍ മൂന്നും പാലക്കാട് ഒന്നും ആളുകള്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായത്. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂര്‍- മൂന്ന്, കാസര്‍കോട്- മൂന്ന്, വയനാട്- ഏഴ്, കോട്ടയം, തൃശൂര്‍ ഒന്നുവീതം എന്നിങ്ങനെയാണ് ഹോട്ട് സ്പോട്ടുകളുടെ ജില്ല തിരിച്ചുള്ള കണക്ക്. 36362 പേര്‍ വീടുകളിലും 548 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 174 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 40692 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 39619 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്. 4347 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4249 നെഗറ്റീവ് ആയതായും മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ 560 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 64 പേര്‍ ചികിത്സയിലുണ്ട്. 36,910 പേര്‍ നിരീക്ഷണത്തിലുണ്ട്. വീടുകളില്‍ 36,362 പേരും ആശുപത്രിയില്‍ 548 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നു മാത്രം 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 40,692 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 39,619 എണ്ണം നെഗറ്റീവാണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 4,347 സാമ്പിളുകള്‍ ശേഖരിച്ചതില്‍, 4,249 എണ്ണത്തിന്റെ ഫലം നെഗറ്റീവായി.

Latest