Connect with us

Covid19

രാജ്യത്ത് രണ്ട് വാഹനാപകടങ്ങളിലായി 14 അതിഥി തൊഴിലാളികള്‍ മരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്ക്ഡൗണിനെ തുടര്‍ന്ന് സ്വന്തം വീടണയാനുള്ള അതിഥി തൊഴിലാളികളുടെ പാലായന ദുരിതത്തിനിടെ ഇവര്‍ക്ക് മേലുള്ള ദുരന്തങ്ങളും തുടരുന്നു. റെയില്‍വേ ട്രാക്കില്‍ ഉറങ്ങുകയായിരുന്ന 14 അതിഥി തൊഴിലാളികള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ട്രെയിന്‍ ഇടിച്ച് മരിച്ചതിന്റെ വേദന മാറുന്നതിന് മുമ്പ് രാജ്യത്ത് ഇന്നലെ രണ്ടിടങ്ങളിലായി 14 അതിഥി തൊഴിലാളികള്‍കൂടി അപകടത്തില്‍ മരിച്ചു. മധ്യപ്രദേശിലെ ഗുണയില്‍ അതിഥി തൊഴിലാളികളെ കൊണ്ടുപോയ ട്രക്കില്‍ ബസിടിച്ച് എട്ട് പേരും ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ കാല്‍നട യാത്രക്കാരായ അതിഥി തൊഴിലാളികള്‍ക്ക് മേല്‍ ബസ് പാഞ്ഞുകയറി ആറ് പേരുമാണ് മരിച്ചത്.

യു പി മുസഫര്‍നഗറില്‍ അപകടത്തില്‍പ്പെട്ട അതിഥി തൊഴിലാളികള്‍ പഞ്ചാബില്‍ നിന്നും ബിഹാറിലേക്കായിരുന്നു യാത്ര ചെയ്തിരുന്നത്. റോഡിന്റെ ഒരു വശത്തുകൂടെ വലിയ ബാഗുകളുമായി നടന്നു നീങ്ങുകയായിരുന്ന ഇവര്‍ക്ക് ഇടയിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. ബസില്‍ ആരുമുണ്ടായിരുന്നുല്ലെന്നും അപകടം നടന്നപ്പോള്‍ തന്നെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. മരിച്ച തൊഴിലാളികള്‍ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

മേയ് എട്ടിനാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന 14 അതിഥി തൊഴിലാളികള്‍ തീവണ്ടിയിടിച്ച് മരിച്ചത്. സ്ത്രീകളും കുട്ടികളുമെല്ലാം ഇതിലഉണ്ടായിരുന്നു.