Connect with us

Covid19

ലോകത്തെ കൊവിഡ് മരണം മൂന്ന് ലക്ഷത്തിലേക്ക്; അരലക്ഷം പേര്‍ അതീവ ഗുരുതരാവസ്ഥയില്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | കൊവിഡ് മാഹാമാരി മൂലം ലോകത്ത് മരണപ്പെടുന്നവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്. 2.91 പേര്‍ക്ക് ജീവന്‍ഡ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. വൈറസിന്റെ പിടിയിലായവരാകട്ടെ 42,56,991 പേരും. ഇതില്‍ 24.47 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 46,340 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 24 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്.

യൂറോപ്പിലെ വലിയ രാജ്യമായ റഷ്യയില്‍ കൊവിഡ് രോഗികളുടെ ഗ്രാഫ് അതിവേഗം ഉയരുകയാണ്. ഇന്ന് അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് റഷ്യയിലാണ്. അമേരിക്കയില്‍ 13.69 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. റഷ്യയില്‍ 2.32ലക്ഷം പേര്‍ക്കും. സ്‌പെയിന്‍ 2.28 ലക്ഷം, ബ്രിട്ടന്‍ 2.28 ലക്ഷം, ഇറ്റലി 2.21 ലക്ഷം, ഫ്രാന്‍സ് 1.78 ലക്ഷം, ബ്രസീല്‍ 1.77 ലക്ഷം എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം. അമേരിക്കയില്‍ ഇതിനകം 83425 പേര്‍ മരണപ്പെട്ടപ്പോള്‍ റഷ്യയില്‍2116 പേര്‍ മാത്രമാണ് മരിച്ചത്. സ്‌പെയിനില്‍ 26,920 പേരും, യു കെ 32692, ഇറ്റലി 30,911, ഫ്രാന്‍സ് 26,991, ബ്രസീല്‍ 12,404 പേരും ഇതിനകം മരണപ്പെട്ട് കഴിഞ്ഞു. പല രാജ്യങ്ങളും ലോക്ക്ഡൗണില്‍ വലിയ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഇത് വലിയ തിരിച്ചടിയായി മാറാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു.

 

---- facebook comment plugin here -----

Latest