Connect with us

National

20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി;ലോക്ക്ഡൗണ്‍ തുടരും

Published

|

Last Updated

ന്യൂഡല്‍ഹി  |കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കേജ് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും. പാക്കേജ് ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള അടിസ്ഥാനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാത്തരം തൊഴില്‍ മേഖലകള്‍ക്കും സഹായം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.ധനമന്ത്രി നാളെ മുതല്‍ പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കും. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കും ഇതിന്റെ ഗുണഫലങ്ങളുണ്ടാകും. ലോക്ക്ഡൗണ്‍ നാലാം ഘട്ടം പുതിയ മാനദണ്ഡങ്ങളോടെ  തുടരും. വിശദാശള്‍ ഈ മാസം 18ന് മുമ്പ് പ്രഖ്യാപിക്കുമെന്നും മോദി പറഞ്ഞു

ഒരേ ഒരു വൈറസ് ലോകത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കി. ഇത്തരമൊരു പ്രതിസന്ധി ലോകം ഇതുവരെ നേരിട്ടിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഉറ്റവര്‍ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങളേയും അനുശോചനം അറിയിക്കുന്നു. കൊവിഡ് വൈറസിനാല്‍ കോടിക്കണക്കിന് വെല്ലുവിളി നേരിടുന്നു.എന്നാല്‍ ഇതില്‍ തമ്മള്‍ തകരുകയോ തോല്‍ക്കുകയോ ഇല്ല. അതിജീവിക്കുമെന്നും മോദി പറഞ്ഞു. നമ്മുടെ ദൃഢനിശ്ചയം കൊവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികളേക്കാള്‍ ദൃഢമാണ്. കൊവിഡ് പ്രതിസന്ധി ഒരേ സമയം വെല്ലുവിളിയും അവസരവുമാണ്. സ്വയം പര്യാപ്തത ഉറപ്പാക്കിയാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകും. ആപത്തിനെ അവസരമാക്കിയതുകൊണ്ടാണ് പിപിഇ കിറ്റുകളുടെ ദൗര്‍ലഭ്യത മറികടക്കാനായത്. ലോകം ധനകേന്ദ്രീകൃത അവസ്ഥയില്‍നിന്നും മനുഷ്യകേന്ദ്രീകൃതമായി. ലോകത്തെ തന്നെ ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ ഇന്ത്യ നിര്‍മിക്കും. വിതരണ ശൃംഖലകള്‍ നവീകരിക്കുമെന്നും മോദി പറഞ്ഞു.