Connect with us

Covid19

രാജ്യത്ത്‌ കൊവിഡ് ബാധിതര്‍ എഴുപതിനായിരത്തിന് മുകളില്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് കേസുകള്‍ നിയന്ത്രാണാതീതമായി ഉയരുന്നു. ഇതിനകം 70756 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 2293 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 3604 കേസുകളും 87 മരണവുമുണ്ടായി. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഗുജറാത്തിലുമെല്ലാം രോഗബാധയില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. 46008 പേരാണ് ഇപ്പോള്‍ രാജ്യത്ത് ചികിത്സയിലുള്ളത്. 22454 പേര്‍ ഇതുവരെ രോഗമുക്തരായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കുമ്പോഴും രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത് വലിയ ആശങ്കയാണുയര്‍ത്തുന്നത്.
മാഹാരാഷ്ട്രയില്‍ മാത്രം ഇതിനകം 23401 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 868 പേര്‍ മരണപ്പെടുകയും ചെയ്തു. ഇന്നലെ മാത്രം 1230 കേസുകളും 36 മരണവുമാണ് സംസ്ഥാനത്തുണ്ടായത്.

ഗുജറാത്തില്‍ ഇന്നലെ സ്ഥിരീകരിച്ച 347 പേര്‍ അടക്കം 8541 പേര്‍ രോഗബാധിതരായി. 513 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ ആറ് മരണവും 798 കേസുകളുമാണുണ്ടായത്. തമിഴ്‌നാട്ടില്‍ 8002 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.