Connect with us

Covid19

ലോകത്തെ കൊവിഡ് ബാധിതര്‍ 42.50 ലക്ഷത്തിന് മുകളില്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | ലോകത്ത് കൊവിഡ് മാഹാമാരിയുടെ പിടിയിലായവരുടെ എണ്ണം 42,53802 ആയി. 2,87250 പേര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടമായി. അമേരിക്കയില്‍ മാത്രം 81724 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ബ്രിട്ടനില്‍ 32,065 പേരും സ്‌പെയിനില്‍ 26,744 പേരും ഫാന്‍സില്‍ 26643 പേരും കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചു. പതിമൂന്നരലക്ഷം രോഗികളാണ് അമേരിക്കയില്‍ മാത്രം ഉള്ളത്.

അമേരിക്കക്ക് പിന്നാലെ ലോകത്തെ മറ്റൊരു പ്രഥാന ശക്തിയായ റഷ്യയിലും കൊവിഡ് വലിയ തോതില്‍ വ്യാപിക്കുകയാണ്. 11,656 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റഷ്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 2,20000ത്തിലധികം രോഗികളാണ് റഷ്യയില്‍ നിലവിലുള്ളത്. മരണം 2000 കടന്നു. എന്നാല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താനൊരുങ്ങുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍ അറിയിച്ചു. അമേരിക്കയില്‍ രോഗം നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു.

 

 

Latest