Saudi Arabia
കൊവിഡ് പ്രതിസന്ധി: കൈതാങ്ങായി ദമാം സെന്‍ട്രല്‍ ഐ സി എഫ്

ദമാം | കൊവിഡ് പ്രതിസന്ധി കാരണം ദുരിതക്കയത്തില്‍ അകപ്പെട്ടവര്‍ക്ക് ആശ്വാസത്തിന്റെ സാന്ത്വനവുമായി ദമാം സെന്‍ടല്‍ ഐ.സി.എഫ് കര്‍മ്മരംഗത്ത് . ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം,ആതുര സഹായം ,ഗൈഡന്‍സുകള്‍,നിയമസഹായം, എംബസി , നോര്‍ക്ക രജിസ്‌ട്രേഷന്‍ , നാട്ടില്‍ നിന്ന് എസ്.വൈ.എസ് സാന്ത്വനം ഹെല്‍പ്പ് ലൈനുമാമയി ബന്ധപ്പെട്ട് അത്യാവശ്യ മരുന്നുകള്‍ രോഗികള്‍ക്ക് എത്തിച്ച് നല്‍കല്‍ തുടങ്ങിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് സംഘടനയുടെ ഹെല്‍പ് ഡസ്‌ക്കിന് കീഴിലായി നടന്നു വരുന്നത്.
പ്രതിസന്ധിയുടെ തുടക്കത്തില്‍ സംഘടന നടത്തിയ ചെയിന്‍ കോളിംഗ് പദ്ധതി നല്ല പ്രതികരണമാണ് ജനങ്ങളില്‍ ഉളവാക്കിയത് . ഇതുവഴി നിരവധി പേര്‍ക്ക് ആശ്വാസം നല്‍കുന്നതോടൊപ്പം സ്വദേശത്തെയും നാട്ടിലെയും ജീവിത ചുറ്റുപാടുകളെ സംബന്ധിച്ച് വിലയിരുത്തല്‍ നടത്താനും സാധ്യമായിയിട്ടുണ്ട്.
രണ്ടാം ഘട്ടത്തില്‍ യൂണിറ്റ്, സെക്ടര്‍ തലങ്ങളില്‍ ഡോക്ടര്‍മാരെയും സാമൂഹ്യ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ഹെല്‍പ്പ് ഡസ്‌ക്കുകള്‍ക്ക് തുടക്കം കുറിച്ചതൊടെ കൊവിഡുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങക്ക് മറുപടി നല്‍കാന്‍ കഴിഞ്ഞു . ഇതോടപ്പം മരുന്ന് , നാട്ടിലേക്കുള്ള മടക്കയാത്ര , ജോലി സംബന്ധമായ വിഷയങ്ങള്‍,കൗണ്‍സലിംഗ് കോവിഡ് ടെസ്റ്റ് തുടങ്ങിയവയ്ക്കും സൗകര്യങ്ങളാണ് നല്‍കി വരുന്നത്.കൊവിഡ് ദുരിതം മൂലം ദുരിതത്തിലായവര്‍ക്ക് അവശ്യ സഹായം വളരെ വേഗത്തില്‍ എത്തിച്ച് കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിറ്റ് സെക്ടര്‍ സെന്‍ട്രല്‍ തലങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്നത്.ഒരു മാസകാലത്തേക്കുള്ള ധാന്യ ഭക്ഷ്യ കിറ്റുകളാണ് ഫാമിലികള്‍ക്കും , ബാച്ചിലേഴ്‌സിനുമായി നല്‍കിവരുന്നത്. റമസാന്‍ നോമ്പുതുറക്കാവശ്യമായ വിഭവങ്ങള്‍ എല്ലാ ദിവസവും റൂമുകളില്‍ നേരിട്ടാണ് എത്തിച്ച് കൊടുക്കുന്നത്
വിമാന സര്‍വ്വീസുകള്‍ മുടങ്ങിയതിനാല്‍ നാട്ടില്‍ നിന്നുള്ള മരുന്നുകള്‍ ലഭിക്കാന്‍ കഴിയാത്തതോടെ ,ഹൃദയ സംബന്ധമായ രോഗമുള്ളള്‍, ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞവര്‍,തുടങ്ങിയ നിരവധി രോഗങ്ങളെ കൊണ്ട് പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഇവര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ക്ക് തുല്യമായ മരുന്നുകള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം കൃത്യമായി നല്‍കി വരുന്നുണ്ട്
നാട്ടില്‍ പ്രയാസമനുഭവിക്കുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ എസ്.വൈ.എസ് സാന്ത്വനത്തിന്റെ സഹകരണത്തോടെ ഭക്ഷ്യ കിറ്റുകളും നല്‍കി വരുന്നുണ്ട്.ഹെല്‍പ്പ് ഡെസ്‌കിലേക്ക് സഹായം ആവശ്യപ്പെട്ട് വരുന്ന ഇതര സംസ്ഥാനക്കാര്‍ക്കും , മറ്റ് രാജ്യക്കാര്‍ക്കും ആവശ്യമായ സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ട്,ഹെല്‍പ്പ് ഡെസ്‌കിനു സഹായവുമായി നോര്‍ക്കയും , ഐ.സി.എഫ്. ഈസ്റ്റേണ്‍ പ്രൊവിന്‍സും രംഗത്തുണ്ട്
അടിയന്തിരമായി ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്ക് ആവശ്യമായ നിയമ സഹായങ്ങളുമായി റീപാര്‍ട്ടിയേഷന്‍ സെല്ലുംഇതിനകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട് . മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നോര്‍ക്ക എംബസി രജിസ്‌ട്രേഷന്‍, ദുരിതത്തിലായവര്‍ക്ക് മടക്ക യാത്രക്കുള്ള വിമാന ടിക്കറ്റ് തുടങ്ങിയ സഹായങ്ങളും നല്‍കിവരുന്നുണ്ട്
ശംസുദ്ധീന്‍ സഅദി, മുഹമ്മദ് റഫീഖ് ചെമ്പോത്തറ, അബ്ദുള്‍ മജീദ് ചങ്ങനാശ്ശേരി, അഹമ്മദ് നിസാമി ഇരിങ്ങല്ലൂര്‍,അബ്ദുല്‍ സമദ് മുസ്ല്യാര്‍ കുളപ്പാടം,റാഷിദ് കോഴിക്കോട്, അന്‍വര്‍ കളറോഡ് തുടങ്ങിയവരാണ് പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നത്