Kerala
മാലിയില്‍ നിന്നും രണ്ടാമത്തെ കപ്പല്‍ നാളെ കൊച്ചിയില്‍; 73 പേര്‍ മലയാളികള്‍

കൊച്ചി | സമുദ്രസേതു ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാവിക സേനയുടെ രണ്ടാമത്തെ കപ്പല്‍ നാളെ കൊച്ചിയിലെത്തും. 202 യാത്രക്കാരുമായാണ്് ഐഎന്‍എസ് മഗറയെത്തുന്നത്. ഇതില്‍ 73 പേര്‍ മലയാളികളാണ്. പതിനാല് ഗര്‍ഭിണികളും സംഘത്തിലുണ്ട്. നാവികസേനയുടെ സമുദ്രസേതു ദൗത്യത്തിലെ രണ്ടാമത്തെ യാത്രയാണിത്.
ആദ്യ ദൗത്യത്തില്‍ നേവിയുടെ ഐഎന്‍എസ് ജലാശ്വ 698 പേരുമായി കൊച്ചിയിലെത്തിച്ചിരുന്നു. ഇതില്‍ 440 പേ!ര്‍ മലയാളികളും, 156 തമിഴ്‌നാട് സ്വദേശികളും ബാക്കിയുള്ളവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമായിരുന്നു. യാത്രക്കാരില്‍ 19 പേര്‍ ഗര്‍ഭിണികളും 14 പേര്‍ കുട്ടികളുമായിരുന്നു. കര്‍ണ്ണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കപ്പലിലുണ്ടായിരുന്നു.
---- facebook comment plugin here -----