Connect with us

National

രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ബുക്കിങ് തിങ്കളാഴ്ച മുതല്‍

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്ക്ഡൗണിനിടെ രാജ്യത്തെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ചൊവ്വാഴ്ച മുതല്‍ 15 ട്രെയിനുകള്‍ ഓടിക്കുമെന്നു റെയില്‍വേ അറിയിച്ചു. ആകെ 30 സര്‍വീസുകളാണുണ്ടാവുക. ബുക്കിങ് തിങ്കളാഴ്ച വൈകിട്ട് നാല് മുതല്‍ ആരംഭിക്കുമെന്ന് ഐആര്‍ടിസി വ്യക്തമാക്കി.

15 പ്രത്യേക ട്രെയിനുകളാണ് ആദ്യ ഘട്ടത്തില്‍ ഓടിക്കുന്നത് . കൊവിഡ് രോഗലക്ഷണമില്ലാത്തവര്‍ക്കെ യാത്ര ചെയ്യാന്‍ അനുമതിയുണ്ടാകു.

ന്യൂഡല്‍ഹിയില്‍ നിന്നു അസം, ബംഗാള്‍, ബിഹാര്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജമ്മു, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, തെലങ്കാന, ത്രിപുര എന്നിവടങ്ങളിലേക്ക് ആയിരിക്കും ട്രെയിന്‍. ലോക്ക്ഡൗണിനെത്തുടര്‍ന്ന് മാര്‍ച്ച് 25 മുതലാണ് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.