Connect with us

Kerala

തിരുവനന്തപുരത്ത് അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം അക്രമാസക്തമായി; കല്ലേറില്‍ സി ഐക്ക് പരുക്ക്

Published

|

Last Updated

തിരുവനന്തപുരം | സ്വദേശത്തേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ഞായറാഴ്ച വൈകിട്ട് ഒരുവാതില്‍ കോട്ടയിലാണ് സംഭവം.

തൊഴിലാളികള്‍ പോലീസിനുനേരെ നടത്തിയ കല്ലേറില്‍ പേട്ട സി ഐ ഗിരിലാലിന് പരുക്കേറ്റു. സി ഐയുടെ പരുക്ക് ഗുരുതരമല്ല. ഒരുവാതില്‍കോട്ടക്ക് സമീപം മാളിന്റെ നിര്‍മാണത്തിനെത്തിയ 670ഓളം തൊഴിലാളികളാണ് പ്രതിഷേധിച്ചത്.

തുടര്‍ന്ന് പോലീസ് തൊഴിലാളികളുമായി ചര്‍ച്ച നടത്തി. മടങ്ങിപോകുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്താമെന്ന് പോലീസ് ഉറപ്പുനല്‍കിയതോടെ പ്രതിഷേധം അവസാനിപ്പിച്ച് തൊഴിലാളികള്‍ മടങ്ങിയത്. സ്ഥലത്ത് ഇപ്പോഴും പോലീസ് കാവലുണ്ട്.

Latest