മലയാളികളെ നാട്ടിലെത്തിക്കാനുള്ള ചെലവ് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്

Posted on: May 9, 2020 8:08 pm | Last updated: May 10, 2020 at 10:11 am

തിരുവനന്തപുരം | ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് വാഗ്ദാനം ചെയ്ത് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവിലും മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയിലും കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് എടുക്കാമെന്ന് അവിടത്തെ പി സി സികള്‍ കെ പി സി സിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിടങ്ങളില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ വേഗത്തിലാക്കണം. ഇതുസംബന്ധമായി എത്ര തുക ചെലുവുവരുമെന്ന് അറിയിച്ചാല്‍ എത്രയും വേഗം ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താമെന്നും കര്‍ണാടക, മഹാരാഷ്ട്ര കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും മലയാളികളെ കെ എസ് ആര്‍ ടി സി ബസില്‍ നാട്ടിലെത്തിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണം.