കൊവിഡ് ബാധിച്ച് കൊല്ലം സ്വദേശി റിയാദില്‍ നിര്യാതനായി

Posted on: May 8, 2020 10:59 pm | Last updated: May 8, 2020 at 10:59 pm

റിയാദ് | കൊവിഡ് ബാധിച്ച് കൊല്ലം സ്വദേശി റിയാദില്‍ നിര്യാതനായി. കൊല്ലം മൈനാഗപ്പള്ളി കറപ്പതുണ്ടില്‍ ശരീഫ് ഇബ്‌റാഹിം കുട്ടിയാണ് (43) റിയാദിലെ ശുമൈസി ആശുപത്രിയില്‍ മരിച്ചത്. റിയാദിലെ അസീസിയ്യയിലെ അതീഖയില്‍ പച്ചക്കറി കടയില്‍ ജോലി ചെയ്തു വരികയായിരുന്നു. മൂന്നാഴ്ച മുമ്പാണ് ന്യൂമോണിയ ബാധിച്ച് ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. തീവ്രപരിചരണത്തിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മാതാവ്: ശരീഫ. ഭാര്യ: സജ്ന. മക്കള്‍: ജാസ്മിന്‍ ശരീഫ്, മുഹമ്മദ് ഷാന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് റിയാദില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു