ഖത്വറില്‍ ഇന്ന് 1,311 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Posted on: May 8, 2020 10:42 pm | Last updated: May 8, 2020 at 10:43 pm

ദോഹ | ഖത്വറില്‍ ഇന്ന് 1,311 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതിനു ശേഷം ആദ്യമായാണ് ഇത്രയും അധികം പോസിറ്റീവ് കേസുകളുണ്ടാകുന്നത്. ഇതോടെ, രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 20000 ത്തോളമായി.

24 മണിക്കൂറിനുള്ളില്‍ 84 പേര്‍ക്ക് രോഗം ഭേദമായി. 20,370 ആണ് ആകെ രോഗമുക്തരായവരുടെ കണക്ക്. 24 മണിക്കൂറിനുള്ളില്‍ 3963 ടെസ്റ്റുകള്‍ നടത്തിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.