Connect with us

Covid19

26 ജീവനക്കാര്‍ക്ക് കൊവിഡ്; ഗുജറാത്തിലെ പ്രമുഖ മരുന്ന് നിര്‍മാണ കമ്പനി പൂട്ടി

Published

|

Last Updated

അഹമ്മദാബാദ് |  കൊവിഡ് പടര്‍ന്ന് പിടിക്കുന്ന ഗുജറാത്തില്‍ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മരുന്ന് നിര്‍മാണ കമ്പനി അടച്ച്പൂട്ടി. 26 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാഡില ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ അഹമ്മദാബാദിലെ നിര്‍മാണ പ്ലാന്റാണ് പൂട്ടിയത്. ഇന്ത്യയിലെ വലിയ സ്വകാര്യ മരുന്ന് നിര്‍മാണ കമ്പനികളിലൊന്നാണ് കാഡില ഫാര്‍മസ്യൂട്ടില്‍ക്കല്‍സ്. നേരത്തെ കമ്പനിയിലെ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 21 പേര്‍ക്ക്ൂടി രോഗം കണ്ടെത്തിയത്.

വ്യാഴ്ചയാണ് കമ്പനി അടച്ചിടാന്‍ നിര്‍ദേശം നല്‍കിയത്. കമ്പനിയിലെ 95 ജീവനക്കാരെ ക്വാറന്റൈനിലാക്കിയെന്നും കമ്പനിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും വക്താവ് അറിയിച്ചു. ഗുജറാത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് അഹമ്മദാബാദ് ജില്ലയിലാണ്. തുവരെ 7,012 കേസുകളും 400ലേറെ മരണവും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്.

 

 

Latest