Connect with us

Kerala

രാമന്തളിയിലെ പ്രതിഷേധം; 13 അതിഥി തൊഴിലാളികള്‍ക്കും വാട്‌സ് ആപ്പ് അഡ്മിനുമെതിരെ കേസ്

Published

|

Last Updated

കണ്ണൂര്‍ | നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് രാമന്തളിയില്‍ പ്രതിഷേധിച്ച അതിഥി തൊഴിലാളികള്‍ക്കെതിരെ കേസെടുത്തു. കരാറുകാരനടക്കം തമിഴ്‌നാട് സ്വദേശികളായ 13 അതിഥി തൊഴിലാളികളുടെയും പ്രതിഷേധ വീഡിയോ പ്രചരിപ്പിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്റെയും പേരിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് നടപടി.

കലാപത്തിന് പ്രേരിപ്പിച്ചുവെന്നതടക്കമുള്ള വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മുപ്പതോളം വരുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാന്‍ പണമില്ലാതായതോടെയാണ് പ്രതിഷേധത്തിനിറങ്ങിയതെന്ന് കരാറുകാരന്‍ പറയുന്നു. പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയുണ്ടായില്ലെന്നും കരാറുകാരന്‍ പറഞ്ഞു. എന്നാല്‍ നാട്ടിലേക്ക് പോകണമെന്ന് മാത്രമാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.

Latest