Connect with us

National

ഔറംഗബാദില്‍ തൊഴിലാളികള്‍ ട്രെയിന്‍ കയറി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് റെയില്‍വെ

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ തീവണ്ടി പാളത്തില്‍കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികള്‍ തീവണ്ടിയിടിച്ച് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് റെയില്‍വേ. പാളത്തില്‍തൊഴിലാളികളെ കണ്ടതിനെ തുടര്‍ന്ന് ഇവരെ രക്ഷിക്കാനായി ലൊക്കോ പൈലറ്റ് വണ്ടി നിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്നും റെയില്‍വേ അറിയിച്ചു.

ഇന്ന് അതിരാവിലെ, പാളത്തില്‍ചില തൊഴിലാളികളെ കണ്ടതിനെത്തുടര്‍ന്ന് ചരക്ക് വണ്ടിയുടെ ലോക്കോ പൈലറ്റ് വണ്ടി നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ പര്‍ഭാനിമന്‍മദ് സെക്ഷനില്‍ ബദ്‌നാപൂര്‍കര്‍മദ് സ്റ്റേഷനുകള്‍ക്ക് ഇടയില്‍ അവര്‍ക്ക് മേല്‍ തീവണ്ടി തട്ടുകയായിരുന്നുവെന്നും റെയില്‍വേ മന്ത്രാലയം ട്വിറ്റിറില്‍ കുറിച്ചു.സൗത്ത് സെന്‍ട്രല്‍ സര്‍ക്കിള്‍ സേഫ്റ്റി കമ്മിഷണര്‍ റാം കൃപാലിനാണ് സംഭവത്തില്‍ അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ 5.15നാണ് അപകടമുണ്ടായത്. മധ്യപ്രദേശിലേക്ക് റെയില്‍വേ പാളം വഴി നടന്നു പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട സംഘമാണ് മരിച്ചത്. പാളത്തില്‍കിടന്ന് ഉറങ്ങുകയായിരുന്നു. ചരക്ക് തീവണ്ടിയിടിച്ചാണ് അപകടമുണ്ടായത്.ജല്‍നയിലെ ഉരുക്ക് ഫാക്ടറിയിലെ തൊഴിലാളികളാണ് ഇവരെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Latest