Connect with us

National

വിശാഖപട്ടണത്ത് വീണ്ടും വാതക ചോര്‍ച്ച; സമീപവാസികളെ ഒഴിപ്പിച്ചു

Published

|

Last Updated

വിശാഖപട്ടണം | 11 പേരുടെ മരണത്തിനിടയാക്കിയ വിശാഖപട്ടണത്തെ എല്‍ജി പോളിമര്‍ കെമിക്കല്‍ പ്ലാന്റില്‍ നിന്ന് വീണ്ടും വാതക ചോര്‍ച്ച. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് വീണ്ടും ചോര്‍ച്ച തുടങ്ങിയത്.ഇതേത്തുടര്‍ന്ന് സമീപവാസികളെ വന്‍തോതില്‍ ഒഴിപ്പിച്ചു. ഒഴിഞ്ഞുപോയവര്‍ രണ്ട് ദിവസത്തേക്ക് മടങ്ങിയെത്തുന്നത് സുരക്ഷിതമല്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെപ്ലാന്റ് തുറന്നപ്പോഴാണ് ആദ്യം ചോര്‍ച്ചയുണ്ടായത്. ഇതേ തുടര്‍ന്ന് സമീപത്തുള്ളവരെ പൂര്‍ണ്ണമായും ഒഴിപ്പിച്ചിരുന്നു.എന്‍ ഡി ആര്‍ എഫ് സംഘമാണ് പ്രദേശത്ത് രക്ഷാദൗത്യം നടത്തുന്നത്.
പ്രശ്‌നബാധിത മേഖലയില്‍ നിന്നും ആളുകളെ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വീടുകളിലേക്ക് മാറുന്നതിന് ബസുകളടക്കം ഏര്‍പ്പാടാക്കിയെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വിശാഖപട്ടണം പോലീസ് കമ്മീഷണര്‍ ആര്‍.കെ.മീണ അറിയിച്ചു.

കെമിക്കല്‍ പ്ലാന്റിലെ വാതക ചോര്‍ച്ച നിര്‍വീര്യമാക്കുന്നതിനായി പ്രത്യേക എയര്‍ ഇന്ത്യ കാര്‍ഗോ ഫ്‌ളൈറ്റില്‍ ഗുജറാത്തില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പിടിബിസി എത്തിച്ചിട്ടുണ്ട്.

 

Latest