Connect with us

National

മഹാരാഷ്ട്രയില്‍ ട്രാക്കില്‍ കിടന്നുറങ്ങിയ 17 തൊഴിലാളികള്‍ ട്രെയിന്‍ കയറി മരിച്ചു

Published

|

Last Updated

ജല്‍ന | മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ റെയില്‍വെ ട്രാക്കിന് മുകളില്‍ ഉറങ്ങിക്കിടന്ന അതിഥി തൊഴിലാളികള്‍ക്ക് മേല്‍ ചരക്ക് ട്രെയിന്‍ കയറിയിറങ്ങി 17 പേര്‍ മരിച്ചു. ഔറംഗബാദിലെ ജല്‍ന റെയില്‍വെ ലൈനില്‍ ഇന്ന് പുലര്‍ച്ചെ 5.15 ഓടെയാണ് സംഭവം.

സ്വന്തം സംസ്ഥാനമായ മധ്യപ്രദേശിലേക്ക് നടന്നു പോകവെ ഇവര്‍ ഫ്‌ളൈ ഓവറിന് സമീപം വിശ്രമിക്കവെയാണ് അപകടം. ബോസ്വാളില്‍നിന്നാണ് കാല്‍നടയായി ഇവര്‍ എത്തിയത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

---- facebook comment plugin here -----

Latest