Kerala
സമസ്ത പൊതുപരീക്ഷ ജൂണ്‍ ആറ്, എഴ് തീയതികളില്‍

കോഴിക്കോട് | കൊവിഡ് 19ന്റെ പാശ്ചാത്തലത്തില്‍ മാറ്റിവെച്ച മദ്‌റസകളിലെ അഞ്ച്, ഏഴ്, പത്ത്, 12 ക്ലാസുകളിലെ പൊതുപരീക്ഷ ജൂണ്‍ ആറ്, ഏഴ് തിയതികളില്‍ നടത്തുമെന്ന് സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്ന് അറിയിച്ചു. യു എ ഇ, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, സഊദി അറേബ്യ, ഖത്വര്‍ തുടങ്ങി ജി സി സി രാജ്യങ്ങളിലെ മദ്‌റസകളിലെ പൊതുപരീക്ഷ ഓണ്‍ലൈനായി മെയ് 15, 16 തീയതികളില്‍ നടത്തും. പൊതുപരീക്ഷാ ക്ലാസുകള്‍ ഒഴികെയുള്ള ക്ലാസുകളില്‍ കഴിഞ്ഞ അര്‍ധ വാര്‍ഷിക പരീക്ഷക്ക് കുട്ടികള്‍ക്ക് ലഭിച്ച മാര്‍ക്ക് മാനദണ്ഡമാക്കി പ്രമോഷന്‍ നല്‍കും.
മദ്‌റസാ പാഠപുസ്തകങ്ങള്‍ ലഭ്യമാകുന്നതിന് സുന്നി ബുക്ക് ഡിപ്പോ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. വീഡിയോ കോണ്‍ഫറന്‍സില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, ഡോ. എം അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സാ ഹിബ്, എന്‍ അലി അബ്ദുല്ല, സി പി സെയ്തലവി ചെങ്ങര, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, വി വി അബൂബക്കര്‍ സഖാഫി പങ്കെടുത്തു.