Connect with us

National

വിശാഖപട്ടണം വാതകച്ചോര്‍ച്ച: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

ഹൈദരാബാദ് : വിശാഖപട്ടണത്തെ രാസനിര്‍മാണ ഫാക്ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്നുണ്ടായ ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമീഷന്‍. സംഭവത്തില്‍ നാലാഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ് സര്‍ക്കാറിനും കേന്ദ്ര സര്‍ക്കാറിനും കമ്മീഷന്‍ നോട്ടീസ് നല്‍കി. ആന്ധ്രപ്രദേശ് ചീഫ് സെക്രട്ടറിക്ക് അയച്ച നോട്ടീസില്‍ അപകടത്തെ കുറിച്ചും സര്‍ക്കാര്‍ സ്വീകരിച്ച രക്ഷാ നടപടികള്‍ സംബന്ധിച്ചും വിശദമായ മറുപടി നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് വിശാഖപട്ടണത്തെ ആര്‍ ആര്‍ വെങ്കടപുരത്തുള്ള എല്‍ജി പോളിമര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലാണ് വിഷവാതകമായ സ്റ്റെറീന്‍ ചോര്‍ന്നത്. ദുരന്തത്തില്‍ എട്ട് വയസ്സുകാരി ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. 316 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 80 പേരുടെ നില ഗുരുതരമാണ്. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷവാതകം പരന്നതിനെ തുടര്‍ന്ന് നിരവധി പേര്‍ ബോധരഹിതരായി. വിഷവാതകം ബാധിച്ച ഇരുപതോളം ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന പ്രക്രിയ തുടരുകയാണ്.

---- facebook comment plugin here -----

Latest