Connect with us

National

രാജ്യത്തെ നിയമ വ്യവസ്ഥ പ്രവര്‍ത്തിക്കുന്നത് സമ്പന്നര്‍ക്ക് വേണ്ടി: വിടവാങ്ങലില്‍ തുറന്ന് പറഞ്ഞ് ജസ്റ്റിസ് ദീപക് ഗുപ്ത

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ ജുഡീഷ്യറിക്കുണ്ടായ അപചയം തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ തുറന്ന് പറഞ്ഞ് സുപ്രീം കോടതി ജസ്റ്റിസ് ദീപക് ഗുപ്ത. രാജ്യത്തെ നിയമ വ്യവസ്ഥ സമ്പന്നര്‍ക്കും ശക്തര്‍ക്കും അനുകൂലമായിട്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. സമ്പന്നര്‍ക്കുവേണ്ടി അതിവേഗത്തില്‍ നിയമ വ്യവസ്ഥ ചലിക്കുമ്പോള്‍ പാവപ്പെട്ട കക്ഷികളുടെ കേസുകള്‍ മന്ദഗതിയിലാകുന്നു.

ധനികനും ശക്തനുമായ ഒരാളാണ് ബാറുകള്‍ക്ക് പിന്നിലെങ്കില്‍, തന്റെ വിചാരണ ആയിരിക്കണം വേഗത്തില്‍ നടക്കേണ്ടതെന്ന ഒരു ഉത്തരവ് ലഭിക്കുന്നതുവരെ അവര്‍ വീണ്ടും വീണ്ടും ഉന്നത കോടതികളെ സമീപിക്കും. പാവപ്പെട്ട ഹരജിക്കാരന്റെ ചെലവില്‍ ഇത് നടക്കുന്നു. ജഡ്ജിമാര്‍ക്ക് ഒട്ടകപ്പക്ഷിയെപ്പോലെ തല മറയ്ക്കാന്‍ കഴിയില്ലെന്നും അവര്‍ ജുഡീഷ്യറിയുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും കൈകാര്യം ചെയ്യുകയും വേണെമന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ജസ്റ്റിസ് ദീപക് ഗുപ്തയുടെ
വിടവാങ്ങല്‍ ചടങ്ങ് നടന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജഡ്ജിയുടെ വിടവാങ്ങള്‍ ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്തുന്നത്.

രാജ്യത്തിന് ജുഡീഷ്യറിയില്‍ വലിയ വിശ്വാസമുണ്ട്. നമ്മളത് വീണ്ടും വീണ്ടും പറയുന്നു, അതേസമയം, ഒട്ടകപ്പക്ഷിയെപ്പോലെ തല മറച്ചുവെക്കാനും ജുഡീഷ്യറിക്ക് ഒന്നും സംഭവിക്കുന്നില്ലെന്ന് പറയാനും കഴിയില്ല. നമ്മുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും അത് സ്വയം കൈകാര്യം ചെയ്യുകയും വേണം. സാധാരണക്കാരില്‍ സാധാരണക്കാരുടെ ഭരണഘടനാ അവകാശങ്ങളാണ് എപ്പോഴും ലംഘിക്കപ്പെടുന്നത്. ശബ്ദമില്ലാത്ത ആ മനുഷ്യര്‍ തന്നെയാണ് ദുരിതം അനുഭവിക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് വേണ്ടി ആരെങ്കിലും ശബ്ദം ഉയര്‍ത്തുന്നുണ്ടെങ്കില്‍ കോടതികള്‍ അത് കേള്‍ക്കാന്‍ ക്ഷമ കാണിക്കണം. അവര്‍ക്ക് എന്തെങ്കിലും ഒന്ന് ചെയ്യാന്‍ കഴിയുമെങ്കില്‍ ദയവ് ചെയ്ത് അത് ചെയ്യണം. ദീപക് ഗുപ്ത പറഞ്ഞു.

 

 

---- facebook comment plugin here -----

Latest