Connect with us

Covid19

ചൈനീസ് കൊവിഡ് ഗവേഷകന്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു

Published

|

Last Updated

വാഷിംഗ്ടണ്‍ | ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് വൈറസിനെ സംബന്ധിച്ച് ഗവേഷണം നടത്തുകയും സുപ്രധാന വിവരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്ത ചൈനീസ് ഗവേഷകന്‍ ബിംഗ് ലിയു വെടിയേറ്റു മരിച്ചു. പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയില്‍ പ്രൊഫസറായി ജോലി ചെയ്തുവരികയായിരുന്നു ബിംഗ് ലിയു. പിറ്റ്‌സ്ബര്‍ഗിലെ ടൗണ്‍ഹൗസില്‍ വച്ച് തലക്കു വെടിയേറ്റാണ് അദ്ദേഹം മരിച്ചതെന്ന് റോസ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. സംഭവത്തിനു ശേഷം അക്രമി സ്വയം വെടിവച്ച് മരിച്ചതായും പോലീസ് പറഞ്ഞു.

പിറ്റ്‌സ് സര്‍വകലാശാലയിലെ സമര്‍ഥനായ ഗവേഷകനായ ബിംഗ് ലിയു കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയമായ ഗവേഷണങ്ങളാണ് നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ മരണം ഞെട്ടലോടെയാണ് അറിഞ്ഞതെന്ന് സര്‍വകലാശാല വൃത്തങ്ങള്‍ പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട അണുബാധയെക്കുറിച്ചുള്ള സുപ്രധാന ഗവേഷണം നടത്തികൊണ്ടിരിക്കെ മരണം സംഭവിച്ചത് ഏറെ ദുരൂഹതയുളവാക്കുന്നതാണെന്നും സഹപ്രവര്‍ത്തകര്‍ പ്രതികരിച്ചു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Latest