രാജ്യത്ത് 24 മണിക്കൂറിനിടെ 126 മരണംകൂടി; പുതുതായി രോഗം സ്ഥിരീകരിച്ചത് 2958 പേര്‍ക്ക്

Posted on: May 6, 2020 10:23 am | Last updated: May 6, 2020 at 6:06 pm

ന്യൂഡല്‍ഹി  |കൊവിഡ് വൈറസ്് ബാധയില്‍ രാജ്യത്ത് 24 മണിക്കൂറിനിടെ 126 മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗബാധയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 1694 ആയി ഉയര്‍ന്നു. രോഗബാധിതര്‍ 49,391 ഉം ആയിട്ടുണ്ട്. 24 മണിക്കൂറിനിടെ 2958 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

അതേ സമയം രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ നിരക്ക് 28.71 ശതമാനമായിട്ടുണ്ട്. 14,183 പേരാണ് ഇതിനോടകം രോഗത്തില്‍ നിന്ന് സുഖം പ്രാപിച്ചത്. രാജ്യത്ത് ഏറ്റവും കുടുതല്‍ കൊവിഡ് രോഗികളുള്ളതും മരണം നടന്നതുമായ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 15,525 ആയി. 617 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

6245 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 368 മരണവും 3049 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മധ്യപ്രദേശില്‍ 176 മരണവും റിപ്പോര്‍ട്ട് ചെയ്തു.

പശ്ചിമബംഗാളില്‍ 1344 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണം 140 ആയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം 4058 ആയി. 33 പേരാണ് തമിഴ്‌നാട്ടില്‍ ഇതുവരെ മരിച്ചത്.