Connect with us

Bahrain

കുവൈത്തില്‍ 526 പേര്‍ക്കും ബഹ്‌റൈനില്‍ 146 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി /മനാമ | കുവൈത്തില്‍ 526 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 5,804 ആയി . പുതുതായി രോഗം സ്ഥിതീകരിച്ചവരില്‍ 195 പേര്‍ ഇന്ത്യക്കാരാണ് ,ആറുപേര്‍ വിദേശത്തുനിന്ന് കുവൈത്തില്‍ വന്നവരും,നേരത്തെ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 520 പേര്‍ക്കുമാണ് രോഗം കണ്ടെത്തിയത്

ചൊവ്വാഴ്ച 85 പേര്‍ രോഗമുക്തി നേടിയതോടെ ,രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 2,032 ആയി . 3,732 പേരാണ് ചികിത്സയില്‍ കഴിയുന്നത് . കോവിഡ് ബാധിച്ച് ഇതുവരെ 40 പേരാണ് കുവൈത്തില്‍ മരിച്ചത്.

ബഹ്‌റൈനില്‍ ചൊവ്വാഴ്ച 146 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 127 പേര്‍ വിദേശികളാണ്. 18 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത് . വിദേശത്ത് നിന്നും ബഹ്‌റൈനിലെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചതിട്ടുണ്ട്

പുതുതായി 18 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,762 ആയി.രോഗബാധിതരില്‍ 1,909 പേരാണ് ബഹ്‌റൈനിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ് . ഇവരില്‍ ഒരാള്‍ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു

Latest