Connect with us

Qatar

ഖത്തറില്‍ നിന്നും നാട്ടില്‍ പോകാന്‍ രജിസ്റ്റര്‍ ചെയ്തത് 40000 ഇന്ത്യക്കാര്‍

Published

|

Last Updated

ദോഹ | ഖത്തറില്‍ നിന്ന് നാട്ടില്‍ പോകാന്‍ 40000 പേരാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു .ഇപ്പോള്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് രണ്ട് പ്രത്യേക വിമാനങ്ങളാണ് ഇന്ത്യന്‍ സര്‍ക്കാര്‍് അനുവദിച്ചിട്ടുള്ളത് .

ആദ്യത്തെ വിമാനം ദോഹയില്‍ നിന്ന് മെയ് ഏഴിന് കൊച്ചിയിലേക്കും രണ്ടാമത്തേത് മെയ് പത്തിന് തിരുവനന്തപുരത്തേക്കുമാണ് പുറപ്പെടുക .വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ ലിസ്റ്റ് തയ്യാറാക്കികൊണ്ടിരിക്കുകയാണ് എന്ന് എംബസി അറിയിച്ചു .ഗര്‍ഭിണികള്‍ ,രോഗികള്‍ ,പ്രായം ചെന്നവര്‍ വിസ കാലാവധി കഴിഞ്ഞവര്‍ എന്നിവര്‍ക്കാണ് ആദ്യ പരിഗണന എന്ന് അധികൃതര്‍ അറിയിച്ചു .വിമാന ടിക്കറ്റ് ചിലവ് യാത്രക്കാരുതന്നെ വഹിക്കണം .