Connect with us

Saudi Arabia

ജിദ്ദ കോണ്‍സുലേറ്റില്‍ അപേക്ഷകരുടെ തിരക്ക്; കോണ്‍സുല്‍ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തി

Published

|

Last Updated

ജിദ്ദ  |കൊവിഡ് വ്യാപനം തടയുന്നതിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച പുനഃരാരംഭിച്ച കോണ്‍സുല്‍ സേവങ്ങള്‍ക്കായി നൂറുകണക്കിന് ആളുകള്‍ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തിയതിനാല്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ കോണ്‍സുലേറ്റ് സേവനങ്ങള്‍ നിത്തിവെച്ചു

നേരത്തെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം ടോക്കണ്‍ നമ്പര്‍ ലഭിച്ചവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിക്കുകയെന്ന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നെങ്കിലും ഇത് കാര്യമാക്കാതെയാണ് നിരവധിപേര്‍ രാവിലെ മുതല്‍ തന്നെ ജിദ്ദയിലെത്തിയത്. സ്ഥിതിഗതികള്‍ നിയന്തിക്കാന്‍ കഴിയാതെ വന്നതോടെ കോണ്‍സുല്‍ സേവനങ്ങള്‍ നിര്‍ത്തി വെക്കുകയായിരുന്നു

സഊദിയുടെ വിവിധ പ്രവിശ്യകളിലും മറ്റും നിരവധി പാസ്സ്‌പോര്‍ട്ട് സേവനകേന്ദ്രങ്ങള്‍ കൊവിഡ് നടപടികളുടെ ഭാഗമായി താത്കാലികമായി അടച്ചതോടെ നിരവധി പേരാണ് പാസ്സ്‌പോര്‍ട്ട് പുതുക്കുന്നതിനും , മറ്റ് സേവനങ്ങള്‍ക്കുമായി കാത്തിരിക്കുന്നത്. നിലവില്‍ ജിദ്ദയിലും റിയാദിലെ ഇന്ത്യന്‍ എംബസിയിലും മാത്രമാണ് അടിയന്തിര സേവനങ്ങള്‍ നല്‍കിവരുന്നത്

കോണ്‍സുലേറ്റില്‍ സേവനങ്ങള്‍ നല്‍കാന്‍ സഊദി അധികൃതര്‍ അനുവാദം നല്‍കിയിട്ടില്ലെന്നും, ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ കോണ്‍സുല്‍ സേവനങ്ങള്‍ ഉണ്ടായിരിക്കില്ലെന്നും , ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നതോടെ യാത്രക്കാര്‍ക്ക് ആവശ്യമായ യാത്രാ രേഖകള്‍ നല്‍കുമെന്നും കോണ്‍സുലേറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.എന്നാല്‍ വിസാ കാലാവധി കഴിഞ്ഞ നിരവധി ഇന്ത്യക്കാരാണ് സഊദിയിയുടെ വിവിധ ഭാഗങ്ങളില്‍ പാസ്സ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞതിനാല്‍ പുതുക്കാന്‍ കഴിയാതെ പ്രവാസം അനുഭവിക്കുന്നത്

Latest