Connect with us

Kerala

സാമ്പത്തിക പ്രയാസം നേരിടുന്ന പ്രവാസികളെ സഹായിക്കും; ലോട്ടറി വില്‍പ്പനെ 18 മുതല്‍: മന്ത്രി തോമസ് ഐസക്

Published

|

Last Updated

തിരുവനന്തപുരം|  തിരിച്ചു വരുന്ന പ്രവാസികളില്‍ സാമ്പത്തിക പ്രയാസം നേരിടുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. മടങ്ങി വരുന്ന പ്രവാസികളില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ ക്വാറന്റൈന്‍ കാലയളവില്‍ സഹായിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ലോട്ടറി വില്‍പന മെയ് 18 മുതല്‍ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് ആദ്യത്തെ നൂറ് ടിക്കറ്റുകള്‍ ഏജന്‍സികള്‍ക്ക് വായ്പയായി നല്‍കും. ജൂണ്‍ ഒന്നിനായിരിക്കും ആദ്യത്തെ നറുക്കെടുപ്പ് നടക്കുകയെന്നും ധനമന്ത്രി അറിയിച്ചു.

Latest