Connect with us

Covid19

212 രാജ്യങ്ങളിലായി 35. 82 ലക്ഷം പേര്‍ കൊവിഡിന്റെ പിടിയില്‍

Published

|

Last Updated

ജനീവ |  ലോകാരോഗാ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 വൈറസ് ലോകത്തെ 212 രാജ്യങ്ങളിലായി 35.82 ലക്ഷം പേരില്‍ ബാധിച്ചു. ചെറു രാജ്യങ്ങള്‍ മുതല്‍ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്ക വരെ കൊവിഡിനാല്‍ വലയുകയാണ്. ഒമ്പത് രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്. ഇതില്‍ 49,635 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍.

അമേരിക്കക്ക് പിന്നാലെ ലോകത്തെ മറ്റൊരു പ്രധാന ശക്തിയായ റഷ്യയിലും കൊവിഡ് ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നു. ഒറ്റ ദിവസം റഷ്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 9,623 പേര്‍ക്കാണ്. ഒറ്റ ദിവസം കൊണ്ട് ഇത്രയും രോഗികള്‍ ഒരു രാജ്യത്തും ഉണ്ടായിട്ടില്ല. അമേരിക്കക്ക് പിന്നാലെ കൊവിഡിന്റെ പുതിയ ഹബ്ബായി റഷ്യ മാറുകയാണോയെന്ന ആശങ്ക ശക്തമാണ്. റഷ്യയില്‍ ഇതിനകം 1,24,054 രോഗികളുണ്ട്. മരിച്ചവരുടെ എണ്ണം 1,222 ആയി. മോസ്‌കോയിലാണ് റഷ്യയിലെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. 62,658 പേരിലാണ് ഇവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മോസ്‌കോയില്‍ ഒറ്റ ദിവസം കൊണ്ട് 5358 പുതിയ കേസുകളാണുണ്ടായത്.

അമേരിക്കയില്‍ 12.12 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 69,921പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
സ്‌പെയിന്‍ 2.48ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 25,428 മരണമുണ്ടായി. ഇറ്റലിയില്‍ 2.12 ലക്ഷം രോഗികളും29979 മരണവുമാണുണ്ടായത്. ബ്രിട്ടന്‍ 1.91ലക്ഷം രോഗികള്‍, 28,734 മരണം എന്നിങ്ങനെയാണ് കണക്ക്.

Latest