Connect with us

Covid19

സര്‍ക്കാര്‍ അനുവദിച്ച കടകള്‍ തുറക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ പ്രത്യേക അനുമതി വേണ്ട: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം  |സര്‍ക്കാര്‍ അനുവദിച്ച കടകള്‍ തുറക്കുന്നതിന് ചിലയിടങ്ങളില്‍ ആശയക്കുഴപ്പമുണ്ടാവുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഈ കടകള്‍ തുറക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമാണെന്ന തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ അനുവദിച്ച കടകള്‍ തുറക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു

ഞായറാഴ്ച കടകള്‍ക്കും മറ്റും ഒഴിവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റംസാന്‍ കാലമായതിനാല്‍ ഭക്ഷണം പാഴ്‌സല്‍ നല്‍കുന്ന റസ്റ്റോറന്റുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കുംഉച്ചക്കു ശേഷം സാധാരണ പോലെ പ്രവര്‍ത്തിക്കാം. റെഡ്‌സോണില്‍ ആണെങ്കില്‍പോലും കണ്ടയ്ന്‍മെന്റ് സോണില്‍ മാത്രമാണ് റോഡുകള്‍ അടച്ചിടുക. നിബന്ധനകള്‍ക്ക് വിധേയമായി ഇവിടങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പുകള്‍, വാഹന ഷോ റൂമുകള്‍ എന്നിവക്ക് കണ്ടയ്ന്‍മെന്റ് സോണില്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ടുവേണം ഇവ പ്രവര്‍ത്തിക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു

---- facebook comment plugin here -----

Latest