Connect with us

Covid19

പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ കേന്ദ്രം ഉപാധിവെച്ചത് പ്രതിഷേധാര്‍ഹം: കുഞ്ഞാലിക്കുട്ടി

Published

|

Last Updated

തിരുവനന്തപുരം |  പ്രവാസികളെ തിരിച്ച്‌കൊണ്ടുവരുന്നതില്‍ കേന്ദ്രം മുന്‍ഗണനാ ക്രമം ഏര്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം പി. കേന്ദ്രം ഉപാധി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. അത്യാവശ്യത്തിന് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന അവസ്ഥ അംഗീകരിക്കാനാകില്ല. സ്വന്തം പൗരര്‍ എവിടെയെങ്കിലും കിടന്ന് മരിച്ചോട്ടെ എന്നാണോ കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഗര്‍ഭിണികളായ പ്രവാസികള്‍ അടക്കം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട്. മുന്‍ഗണന നിശ്ചയിക്കാം പക്ഷെ അധികം വൈകാതെ എല്ലാവരേയും തിരിച്ചെത്തിക്കാന്‍ സംവിധാനം ഒരുക്കണം. ഒട്ടേറെ മലയാളികള്‍ മടങ്ങിവരാന്‍ തയ്യാറായിരിക്കെ കേരളത്തിന് മാത്രമായി ഒരു പാക്കേജ് വേണമെന്നും പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. പ്രവാസികളുടെ തിരിച്ചുകൊണ്ടുവരുന്നതിന് കേന്ദ്രം മുന്‍ഗണനാ ക്രമം ഏര്‍പ്പെടുത്തിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളെ സ്വീകരിക്കാന്‍ പരിമിതികളില്ലെന്ന് കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ കേരളം തയ്യാറാകണം. വരുന്ന ആളുകളെ ക്വാറന്റൈന്‍ ചെയ്യുകയേ വേണ്ടു .അത് എപ്പോഴായാലും ചെയ്യണം. അതിനുള്ള പറയാന്‍ മാത്രം വിഷയങ്ങളൊന്നും പ്രവാസികളുടെ മടങ്ങി വരവിലില്ല. അടിയന്തര ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

 

 

Latest