Connect with us

Saudi Arabia

ദമാം അല്‍അസീര്‍ തുറന്നു; സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റി അടച്ചു

Published

|

Last Updated

ദമാം | കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൂര്‍ണ്ണമായും അടച്ചിട്ടിരുന്ന കിഴക്കന്‍ പ്രവിശ്യയിലെ ദമാമിലെ അല്‍ അസീര്‍ ഡിസ്ട്രിക്ട് തുറന്നു. രണ്ടാഴ്ചക്കാലമായി ഈ പ്രദേശത്ത് 24 മണിക്കൂര്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരുന്നതും ഒഴിവാക്കിയിട്ടുണ്ട്. ഈ മേഖലയില്‍ ആരോഗ്യ മന്ത്രാലയം പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരുന്നു . തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് കര്‍ഫ്യുവില്‍ ഇളവ് നല്‍കിയത് . വിലക്ക് നീങ്ങിയതോടെ ഈ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ പുറത്തിറങ്ങാന്‍ കഴിയും

അതേ സമയം കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ദമാമിലെ വ്യവസായ കേന്ദ്രമായ സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റി അടച്ചു. സിറ്റിയില്‍ നിന്ന് ആളുകള്‍ക്ക് നിന്ന് പുറത്തുകടക്കാനും അവിടേക്ക് പ്രവേശിക്കാനും നിയന്ത്രണം ഏര്‍പ്പെടുത്തി . ഞായറാഴ്ച മുതല്‍ ഈ പ്രദേശത്ത് മുതല്‍ 24 മണിക്കൂര്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.പുതിയ അറിയിപ്പ് ഉണ്ടാവുന്നത് വരെയാണ് അടച്ചിട്ടിരിക്കുന്നത്

വ്യവസായ മേഖലയിലേക്ക് ട്രക്കുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മറ്റ് വാഹനങ്ങള്‍ക്ക് പൂര്‍ണ്ണമായും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് .വ്യവസായ ശാലകള്‍ക്ക് മൂന്നില്‍ ഒന്ന് എന്ന തോതില്‍ തൊഴിലാളികളെ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കമ്പനി മാനേജര്‍ , എന്‍ജിനീയര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രവേശനാനുമതി ഉണ്ടെങ്കിലും ഇവര്‍ക്ക് പുറത്ത് കടക്കുന്നതിന് അനുമതി ഉണ്ടായിരിക്കില്ലെന്നും സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കൊവിഡ് വൈറസ് പടരാതിരിക്കുന്നതിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു

Latest