Connect with us

Covid19

ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടം; കേന്ദ്ര കാബിനറ്റ് സെക്രട്ടറി വിളിച്ച യോഗം പുരോഗമിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടം നാളെ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി വിളിച്ച യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനും തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗം നടത്തുന്നത്. പ്രവാസികളെ മടക്കിക്കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട വിഷയവും ചര്‍ച്ചയായേക്കും. കേന്ദ്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍, സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍, സംസ്ഥാന പോലീസ് മേധാവിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും.

മൂന്നാംഘട്ട ലോക്ക് ഡൗണിലെ ഇളവുകള്‍, രോഗ പ്രതിരോധ നടപടികള്‍, വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവരുടെ നിരീക്ഷണം തുടങ്ങിയവയെ കുറിച്ച് ചീഫ് സെക്രട്ടറി കൂടുതല്‍ വിശദീകരണം നല്‍കുമെന്നാണ് വിവരം.

Latest