Connect with us

Eduline

പോസ്റ്റ് ഗ്രാജുവേഷന് ഐ ഐ ടി: വെഫി വെബിനാർ തിങ്കളാഴ്ച

Published

|

Last Updated

കോഴിക്കോട് | ഇന്ത്യയിലെ മുൻനിര സാങ്കേതിക സ്ഥാപനങ്ങളായ ഐ ഐ ടികളിലെ ബിരുദാനന്തര പഠന സാധ്യതകളെ പരിചയപ്പെടുത്തുന്നതിനായി വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) യും, എസ് എസ് എഫ് സംസ്ഥാന കാമ്പസ് സിൻഡിക്കേറ്റും സംയുക്തമായി ഓൺലൈനിൽ സെമിനാർ സംഘടിപ്പിക്കുന്നു.

വിവിധ എഞ്ചിനീയറിംഗ് മേഖലകൾക്ക് പുറമെ മാനേജ്‌മെൻ്റ്, ഭുമിശാസ്ത്രം, മനഃശാസ്ത്രം, മറ്റ് സാമൂഹിക ശാസ്ത്ര വിഷങ്ങൾ, അടിസ്ഥാന സയൻസ് വിഷയങ്ങൾ, ഡിസൈനിംഗ് തുടങ്ങി ഒട്ടേറെ മേഖലകളിലെ ഉപരിപഠന സാധ്യതകളാണ് രാജ്യത്തെ 23 ഐ ഐ ടി കളിലുള്ളത്.

സെമിനാറിന് ഐ ഐ ടി പൂർവ വിദ്യാർഥിയും ഒ എൻ ജി സി യിലെ ജിയോളജിസ്റ്റുമായ അബ്ദുസ്സലാം നേതൃത്വം നൽകും. തിങ്കളാഴ്ച രാവിലെ 10.30 മുതൽ സൂം വീഡിയോ സംവിധാനം മുഖേനയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷനും വിവരങ്ങൾക്കും 9400558425 എന്ന നമ്പറിൽ ബന്ധപ്പെടാം.

Latest