ഭരണത്തിലെ ധൂര്‍ത്ത്; പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി

Posted on: May 3, 2020 11:49 am | Last updated: May 3, 2020 at 2:16 pm

തിരുവനന്തപുരം |  സംസ്ഥാന സര്‍ക്കാറിന്റെ ധൂര്‍ത്താണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന പ്രതിപക്ഷ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ പവന്‍ഹാന്‍സില്‍ നിന്നും ഹെലികോപ്ടര്‍ മാസവാടകക്ക് എടുത്തത് സുരക്ഷ മുന്‍നിര്‍ത്തിയാണ്. ദുരന്തങ്ങളില്‍ പ്രതികരണത്തിനും സുരക്ഷും ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ചാനല്‍ പരിപാടിയായ നാം മുന്നോട്ടിലാണ് വിശദീകരണം.

മുഖ്യമന്ത്രിക്ക് വേണ്ടി നിയമിക്കപ്പെട്ട മുഴുവന്‍ ഉപദേശകരേയും ഒഴിവാക്കണമെന്നും ഇവര്‍ വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നതെന്നുമുള്ള ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് നല്‍കുന്ന ശമ്പളമോ ആനുകൂല്യങ്ങളോ തന്റെ ഉപദേഷ്ടാക്കള്‍ക്ക് എല്ലാം കൂടി നല്‍കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞു.