Connect with us

Covid19

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37,776; മരണം 1,223

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 37,776 ആയി. 1223 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 2293 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു ദിവസത്തിനുള്ളില്‍ രാജ്യത്ത് ഇത്രയേറെ പേര്‍ കൊവിഡ് ബാധിതര്‍ ആകുന്നത് ആദ്യമാണ്. 24 മണിക്കൂറിനിടെ 71 പേര്‍ മരിച്ചു. 10,018 പേര്‍ രോഗമുക്തരായി. നിലവില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നത്.

മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം ആയിരത്തിലധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ, ആകെ രോഗബാധിതരുടെ എണ്ണം 12,296 ആയി. ഇന്ന് 790 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. 521 ആണ് മരണം. ഇന്ന് മാത്രം 36 പേര്‍ മരിച്ചു. ഗുജറാത്തില്‍ 5,054 പേരാണ് രോഗബാധിതര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33 പേര്‍ക്കാണ് ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. 262 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ 231 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 2757 ആയി. ചെന്നൈയില്‍ മാത്രം 1,257 പേരാണ് രോഗബാധിതര്‍.

Latest