Connect with us

National

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

Published

|

Last Updated

ജമ്മു | ജമ്മു കശ്മീരില്‍ കുപ്‌വാര ജില്ലയിലെ ഹന്ദ്വാരയില്‍ ഇന്ന് പുലര്‍ച്ചെ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. മേജര്‍, കേണല്‍ ഉള്‍പ്പെടെയുള്ള നാലു സൈനികരും ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടറുമാണ് വീരമൃത്യു വരിച്ചത്. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. 21 രാഷ്ട്രീയ റൈഫിള്‍സിലെ മേജര്‍ കമാന്‍ഡിംഗ് ഓഫീസര്‍ അശുതോഷ് ശര്‍മ, മേജര്‍ അനുജ്, പോലീസ് ഇന്‍സ്പെക്ടര്‍ ഷക്കീല്‍ ഖാസി എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മറ്റു രണ്ട് സൈനികരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

ജനവാസ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിച്ച ശേഷം നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികളെ സൈന്യം വധിച്ചത്. ഇതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് കണക്ഷനുകളും വിച്ഛേദിച്ചിരുന്നു.